വില 15,000 രൂപയിൽ താഴെ മാത്രം; മികച്ച 5ജി ഫോണുകൾ അറിയാം

വില 15,000 രൂപയിൽ താഴെ മാത്രം; മികച്ച 5ജി ഫോണുകൾ അറിയാം
Aug 7, 2024 11:36 AM | By Editor

വില 15,000 രൂപയിൽ താഴെ മാത്രം. ബജറ്റ് സ്മാർട്ട്ഫോണുകൾ ആഗ്രഹിക്കുന്നവർക്കായി കിടിലൻ രണ്ട് മോഡലുകൾ. കടുത്ത മത്സരവുമായി മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ ഏറെ ആവശ്യക്കാരുണ്ട്. 15,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച രണ്ട് 5ജി സ്‌മാർട്ട്‌ഫോണുകൾ പരിചയപ്പെടാം .

മികച്ച ബജറ്റ് സ്മാർട്ട്ഫോണുകൾ തേടുന്നവർക്കായി പുതിയ മോഡൽ പുറത്തിറക്കിയിരിക്കുകയാണ് റിയൽമി. റിയൽമിയുടെ 12x 5ജി ‌ വേരിയൻറുകൾക്ക് 15,000 രൂപയിൽ താഴെ മാത്രമാണ് വില. മൂന്നു വേരിയെൻറുകളാണ് കമ്പനി പുറത്തിറക്കുന്നത്. 4ജിബി റാം, 128ജിബി സ്റ്റോറേജ് വേരിയൻ്റിന് 11,999 രൂപയാണ് വില. 6ജിബി റാം,128ജിബി വേരിയൻ്റിന് 13,499 രൂപയാണ് വില. 8ജിബി റാം,128ജിബി വേരിയൻ്റിന് 14,999 ‌രൂപയാണ് വില.

6.72 ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി ഡിസ്‌പ്ലേയാണ് സവിശേഷത. ചെറിയ ഒരു മഴ നനഞ്ഞാൽ ഒന്നും സ്‌മാർട്ട്‌ഫോണിന് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. മുൻവശത്തെ ഗ്ലാസിന് സംരക്ഷണം ലഭിക്കും. സ്‌പ്ലാഷിനും പൊടിയെ പ്രതിരോധിക്കാനുള്ള സംവിധാനമുണ്ട്. റിയൽമിയുടെ ഏറ്റവും പുതിയ മിഡ് റേഞ്ചർ ഫോൺ മീഡിയടെക്ക് ഡൈമെൻസിറ്റി 6100+ പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത്.വിവോയും ഏറെ ശ്രദ്ധേയമായ ഒരു മോഡൽ പുറത്തിറക്കിയിട്ടുണ്ട്. വിവോയുടെ T3x എൻട്രി ലെവൽ മോഡലിന് 13,999 രൂപ മാത്രമാണ് ഇപ്പോൾ വില. ഇതേ മോഡലിൻെറ 4ജിബി റാം, 8ജിബി റാം ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. 14,999 രൂപ 16,499 എന്നിങ്ങനെയാണ് വില നിലവാരം. എൻട്രി ലെവൽ മോഡലിനും 6.72-ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. T3x സ്‌നാപ്ഡ്രാഗൺ 6 Gen 1 എസ്ഒസി ആണ് നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം. 128ജിബി ഇൻ്റേണൽ സ്റ്റോറേജ് ലഭിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് , 44വാട്ട് ഫാസ്റ്റ് ചാർജിംഗ് , 6000എംഎഎച്ച് ബാറ്ററി എന്നിവയാണ് സവിശേഷതകൾ.

Priced below Rs 15,000; Know the best 5G phones

Related Stories
സിം കാർഡ് മാറ്റുമ്പോൾ അറിയേണ്ടകാര്യങ്ങൾ ;പുതിയ ചട്ടങ്ങൾ നിലവിൽ വന്നു

Jul 1, 2024 10:49 AM

സിം കാർഡ് മാറ്റുമ്പോൾ അറിയേണ്ടകാര്യങ്ങൾ ;പുതിയ ചട്ടങ്ങൾ നിലവിൽ വന്നു

സിം കാർഡ് മാറ്റുമ്പോൾ അറിയേണ്ടകാര്യങ്ങൾ ;പുതിയ ചട്ടങ്ങൾ നിലവിൽ...

Read More >>
ഇനി ഇൻസ്റ്റഗ്രാം റീൽസും പോസ്റ്റും എത്രപേർ കാണണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം

Apr 12, 2024 12:33 PM

ഇനി ഇൻസ്റ്റഗ്രാം റീൽസും പോസ്റ്റും എത്രപേർ കാണണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം

ഇനി ഇൻസ്റ്റഗ്രാം റീൽസും പോസ്റ്റും എത്രപേർ കാണണമെന്ന് നിങ്ങൾക്ക്...

Read More >>
Top Stories